---
title: "ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടന്‍ ഫിറോസിന്റെ ഖബറടക്കം  നടന്നു"
english_title: "The grave of Aryadan Firoz, a resident of Koodaranji Koombara, who died in a bike collision accident, was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202254/the-grave-of-aryadan-firoz-a-resident-of-koodaranji-koombara-who-died-in-a-bike-collision-accident-was-held"
published_at: "2024-04-30T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663116e8d2396_ATTACH_OBIT.jpg"
keywords: []
---

# ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടന്‍ ഫിറോസിന്റെ ഖബറടക്കം  നടന്നു

> **Lead Summary:** കൂടരഞ്ഞി: ഇന്നലെ (തിങ്കള്‍) ഉച്ചക്കുശേഷം ലക്കിടി ചെക്ക്‌പോസ്റ്റിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടന്‍ ഫിറോസിന്റെ ഖബറടക്കം. വൈകുന്നേരം 4 മണിക്ക് കുമ്പാറ ജുമാ മസ്ജിദില്‍ മയ്യത്ത് നിസ്‌കാരത്തിനു ശേഷം മരഞ്ചാട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.

## Article Content

കൂടരഞ്ഞി: ഇന്നലെ (തിങ്കള്‍) ഉച്ചക്കുശേഷം ലക്കിടി ചെക്ക്‌പോസ്റ്റിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടന്‍ ഫിറോസിന്റെ ഖബറടക്കം. വൈകുന്നേരം 4 മണിക്ക് കുമ്പാറ ജുമാ മസ്ജിദില്‍ മയ്യത്ത് നിസ്‌കാരത്തിനു ശേഷം മരഞ്ചാട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.

മംഗലാപുരത്തുനിന്നും കൂമ്പാറയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പരേതനായ ആര്യാടന്‍ ഹുസൈന്‍- ആമിന ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫിറോസ്. ഭാര്യ: ജംഷീറ എടവണ്ണ.  മക്കള്‍:ഫര്‍സീന ജഹാന്‍, ഫാരിക്ക്, ഫന്‍യ ഫാത്വിമ, ഫൈഹ.  സഹോദരങ്ങള്‍ : ഫൈസല്‍,ജസീല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202254/the-grave-of-aryadan-firoz-a-resident-of-koodaranji-koombara-who-died-in-a-bike-collision-accident-was-held)