---
title: " പ്രതീകാത്മക  സമരം നടത്തി"
english_title: "A symbolic strike was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202261/a-symbolic-strike-was-held"
published_at: "2024-04-30T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66311b6e9139b_ATTACH_NEWS.jpg"
keywords: []
---

#  പ്രതീകാത്മക  സമരം നടത്തി

> **Lead Summary:** തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലുള്‍പ്പെട്ട കെ.എം.സച്ചിന്‍ദേവ് എംഎല്‍എയുടെ മണ്ഡലമായ ബാലുശ്ശേരിയില്‍ പ്രതീകാത്മകമായി എംഎല്‍എ യെ ഡ്രൈവര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന സമരം നടത്തി. യുഡിവൈഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി സ്റ്റാന്റ് പരിസരത്ത് സമരം സംഘടിപ്പിച്ചത്.

## Article Content

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലുള്‍പ്പെട്ട കെ.എം.സച്ചിന്‍ദേവ് എംഎല്‍എയുടെ മണ്ഡലമായ ബാലുശ്ശേരിയില്‍ പ്രതീകാത്മകമായി എംഎല്‍എ യെ ഡ്രൈവര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന സമരം നടത്തി. യുഡിവൈഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി സ്റ്റാന്റ് പരിസരത്ത് സമരം സംഘടിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം അധ്യക്ഷതവഹിച്ചു.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.എച്ച് ഷമീര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിസിറാജ് ചിറ്റേടത്ത്, സി. കെ. ഷക്കീര്‍, അഭിന കുന്നോത്ത് ,അര്‍ജുന്‍ പുനത്ത്, രോഹിത് പുല്ലങ്കോട്, നൗഫല്‍ തലയാട്, ബഗീഷ് ലാല്‍,സുജിത് പറമ്പില്‍, വിഷ്ണു തണ്ടൊറ, അല്‍താഫ് ഹുസ്സൈന്‍, ശാബില്‍ എടത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202261/a-symbolic-strike-was-held)