---
title: "ഐആര്‍എംയൂ കൊടുവള്ളി, താമരശ്ശേരി മേഖലകണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും  "
english_title: "IRMU Koduvalli, Thamarasery Regional Convention and ID Card Distribution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202273/irmu-koduvalli-thamarasery-regional-convention-and-id-card-distribution"
published_at: "2024-04-30T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66313a2567f6f_ATTACH_NEWS.jpg"
keywords: []
---

# ഐആര്‍എംയൂ കൊടുവള്ളി, താമരശ്ശേരി മേഖലകണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും  

> **Lead Summary:** കൊടുവള്ളി: നാടിന്റെ വികസനത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഏറെ ഗുണകരമാണെന്ന് കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദു വെള്ളറട അഭിപ്രായപ്പെട്ടു. വികസനത്തിലെ പോരായ്മകള്‍ വാര്‍ത്തകളിലൂടെ പൊതുജനമധ്യത്തില്‍ എത്തിക്കുന്നതോടൊപ്പം ഭരണ സമിതിയുടെ വികസന നേട്ടങ്ങളും അപ്പപ്പോള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് നിര്‍വ്വഹിക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

കൊടുവള്ളി: നാടിന്റെ വികസനത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഏറെ ഗുണകരമാണെന്ന് കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദു വെള്ളറട അഭിപ്രായപ്പെട്ടു. വികസനത്തിലെ പോരായ്മകള്‍ വാര്‍ത്തകളിലൂടെ പൊതുജനമധ്യത്തില്‍ എത്തിക്കുന്നതോടൊപ്പം ഭരണ സമിതിയുടെ വികസന നേട്ടങ്ങളും അപ്പപ്പോള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് നിര്‍വ്വഹിക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐആര്‍എംയൂ കൊടുവള്ളി, താമരശ്ശേരി മേഖലകണ്‍വെന്‍ഷനും ഐ ഡി കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ ആരാമ്പ്രം അധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, കെ ടി കെ റഷീദ്, അഷ്റഫ് വാവാട്, റഊഫ് കെ ടി, ഉസ്മാന്‍ പി ചെമ്പ്ര, ജില്‍സ് തോമസ്, അഷ്റഫ് വെണ്ണക്കോട്, മുനീര്‍ കൊടുവള്ളി, റഷീദ് മഠത്തില്‍,അബ്ദുല്‍ മുനീര്‍ മടവൂര്‍, ദ്രുവന്‍ നായര്‍, രഘുനാഥ് പുറ്റാട്, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202273/irmu-koduvalli-thamarasery-regional-convention-and-id-card-distribution)