---
title: "താമരശ്ശേരിയിൽ  സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "A free legal aid center was inaugurated in Thamarassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202479/a-free-legal-aid-center-was-inaugurated-in-thamarassery"
published_at: "2024-05-01T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632709f6952e_LEGAL.jpg"
keywords: []
---

# താമരശ്ശേരിയിൽ  സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **താമരശ്ശേരി : **ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കീഴിൽ താമരശ്ശേരിയിൽ സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു,

## Article Content

**താമരശ്ശേരി : **ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കീഴിൽ താമരശ്ശേരിയിൽ സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു,

താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് കേന്ദ്രം പ്രവർത്തിക്കുക. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി എം പി ഷൈജലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

താമരശ്ശേരി പ്രിൻസിപ്പൽ എസ് ഐ സജേഷ്, ഗ്രേഡ് എസ് ഐ മാർ, പോലീസ് ഉദ്യോഗസ്ഥർ, ലീഗൽ സർവീസ് വളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യനീതി ഉറപ്പു വരുത്തു എന്ന ഭരണഘടനാ തത്വം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് ജഡ്ജ്: എം പി ഷൈജൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202479/a-free-legal-aid-center-was-inaugurated-in-thamarassery)