---
title: "താമരശ്ശേരിയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു "
english_title: "A May Day rally and public meeting was held at Thamarassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202480/a-may-day-rally-and-public-meeting-was-held-at-thamarassery"
published_at: "2024-05-01T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632724e8ba84_MAY.jpg"
keywords: []
---

# താമരശ്ശേരിയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു 

> **Lead Summary:** **താമരശ്ശേരി : **സിഐ ടി യു വിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ മെയ് ദിന റാലി നടത്തി. കാരാടിയിൽ നിന്നും ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു.

## Article Content

**താമരശ്ശേരി : **സിഐ ടി യു വിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ മെയ് ദിന റാലി നടത്തി. കാരാടിയിൽ നിന്നും ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു.

തുടർന്നു പൊതുയോഗം നടന്നു. പൊതുയോഗം സിഐടിയു ജില്ലാ വൈ. പ്രസിഡൻ്റ് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ടി സി വാസു സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു.കെ കെ അപ്പുക്കുട്ടി, ടി ആർ ബെന്നി, കെ ജി രാജൻ, ടി ടി മനോജ്, വിനോദ് കുമാർ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202480/a-may-day-rally-and-public-meeting-was-held-at-thamarassery)