---
title: "ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു. "
english_title: "The woman got injured when her foot fell inside the broken slab of the footpath."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202903/the-woman-got-injured-when-her-foot-fell-inside-the-broken-slab-of-the-footpath"
published_at: "2024-05-03T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66350e0daec4a_ATTACH_NEWS.jpg"
keywords: []
---

# ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു. 

> **Lead Summary:** താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ കുടുങ്ങി വീണാണ് സ്ത്രീക്ക് പരുക്കേറ്റത്.ഇന്നു രാവിലെയായിരുന്നു സംഭവം, ദൃശ്യം സമീപത്തെ cctv യില്‍ പതിഞ്ഞു.

## Article Content

താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ കുടുങ്ങി വീണാണ് സ്ത്രീക്ക് പരുക്കേറ്റത്.ഇന്നു രാവിലെയായിരുന്നു സംഭവം, ദൃശ്യം സമീപത്തെ cctv യില്‍ പതിഞ്ഞു.

താമരശ്ശേരി പട്ടണത്തില്‍ പോസ്റ്റ് ഓഫീസ് മുതല്‍ യുപി സ്‌കൂള്‍ വരേയും, എസ് ബി ഐ മുതല്‍ പഴയ സ്റ്റാന്റ് വരെയുള്ള ഭാഗത്തും നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തിലധികമായി, ഇതിനകം നിരവധിയാളുകളുടെ കാലുകള്‍ കുടുങ്ങയും പൊട്ടലടക്കമുള്ള പരുക്കുകള്‍ ഏല്‍ക്കുകയും ചെയതിട്ടുണ്ട്, എന്നാല്‍ ഇതുവരെ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദേശീയപാത വിഭാഗമാണ് പ്രവര്‍ത്തി നടത്തേണ്ടതെന്നാണം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202903/the-woman-got-injured-when-her-foot-fell-inside-the-broken-slab-of-the-footpath)