---
title: "യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും"
english_title: "Farewell meeting and anniversary celebration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202913/farewell-meeting-and-anniversary-celebration"
published_at: "2024-05-03T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635181d66068_ATTACH_NEWS.jpg"
keywords: []
---

# യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

> **Lead Summary:**  നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം വാര്‍ഷികവും 41 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അംഗനവാടി വര്‍ക്കറായ അനിത ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

## Article Content

 നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം വാര്‍ഷികവും 41 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അംഗനവാടി വര്‍ക്കറായ അനിത ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

സമ്മേളനം നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയതു.സമ്മേളനത്തില്‍ വച്ച് മുന്നൂര്‍ക്കയില്‍ പൗരാവലിയുടെ സ്‌നേഹോപഹാരം സി.കെ രാജന്‍ മാസ്റ്റര്‍ ടീച്ചര്‍ക്ക് സമര്‍പ്പിച്ചു.ആകാശവാണി ആര്‍ട്ടിസ്റ്റും ബി ആര്‍ സി ട്രെയിനറും ആയ കെ ഷൈജ ടീച്ചര്‍ മുഖ്യാതിഥിയായി . യോഗത്തില്‍സംഘാടക സമിതി ചെയര്‍മാന്‍ സി കെ മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷനായി.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഇ കെ സുധ,മണാട്ട് വിജയന്‍ ,മഹേഷ് കോറോത്ത്,കെഎം മോഹന്‍ദാസ് ,എം കെ ബാലന്‍,എന്നിവര്‍ സംസാരിച്ചു. അങ്കണവാടി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സംഘാടകസമിതി കണ്‍വീനര്‍ കെ രാജന്‍ മാസ്റ്റര്‍ സ്വാഗതവും എം കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202913/farewell-meeting-and-anniversary-celebration)