ഫാ. മാത്യു മാവേലി അന്തരിച്ചു

ഫാ. മാത്യു മാവേലി അന്തരിച്ചു
May 6, 2024 10:38 PM | By Vyshnavy Rajan

താമരശ്ശേരി : താമരശ്ശേരി രൂപത മുൻ വികാരി ജനറാളും, മുൻ കോർപ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായിരുന്ന ഫാ. മാത്യു മാവേലി (75) അന്തരിച്ചു.

സ്വഭവനമായ കൈനകരിയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും ദേഹാസ്ഥ്വാഥ്യം ഉണ്ടാവുകയും ആലുവയിലുള്ള രാജഗിരി ആശുപത്രിയിൽ എത്തിക്കുകയും ഇന്ന് രാവിലെ 07.41 ന് മരണമടയുകയുമായിരുന്നു.

1949 ജൂൺ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലിൽ മാത്യു - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1964ൽ അഭിഭക്ത തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു.

തുടർന്ന് ഉന്നത പഠനത്തിനായി കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം നടത്തി. തലശ്ശേരി രൂപതയ്ക്കുവേണ്ടി 1973 ഡിസംബർ 18ന് കൈനകരി സെന്റ് ഏലിയാസ് ആശ്രമത്തിൽ,

അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

1974ൽ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാവൂർ, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു.

തുടർന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയിൽ, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സ്പിരിച്ച്വൽ ഡയറക്ടറായും താമരശ്ശേരി രൂപത മൈനർ സെമിനാരിയിൽ റെക്ടറായും സ്പിരിച്ച്വൽ ഡയറക്ടറായും താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്തിട്ടുണ്ട്.

2022 മുതൽ കല്ലുരുട്ടി സെന്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

സഹോദരങ്ങൾ : ജോസഫ് മാത്യു (Late) കൈതവന, തോമസ് മാത്യു (Late) കൈനകരി, സഖറിയാസ് മാത്യു കൈനകരി, തങ്കമ്മ ജെയിംസ് കൂപ്ലിക്കാട്.

മാത്യു മാവേലി അച്ചന്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി ചൊവ്വാഴ്ച (07.05.2024) കൈനകരിയിലുള്ള ശ്രീ. സഖറിയാസ് മാത്യു (ബേബിച്ചൻ) മാവേലിയുടെ ഭവനത്തിൽ പൊതു ദർശനത്തിന് എത്തിക്കുന്നതായിരിക്കും.

മൃതസംസ്കാര കർമ്മങ്ങൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 01.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 02.00 മണിക്ക് അറുനൂറ്റംപാടം സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ വി. കുർബ്ബാനയ്ക്കും അനുബന്ധ ശുശ്രൂഷകൾക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.

Fr. Matthew Maveli has passed away

Next TV

Related Stories
നടുവണ്ണൂര്‍, എല്‍ഐസി, റിട്ട: അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ കാവുന്തറയിലെ ഇടവനപ്പുറത്ത് മോഹന്‍ദാസ്  അന്തരിച്ചു

May 18, 2024 04:32 PM

നടുവണ്ണൂര്‍, എല്‍ഐസി, റിട്ട: അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ കാവുന്തറയിലെ ഇടവനപ്പുറത്ത് മോഹന്‍ദാസ് അന്തരിച്ചു

നടുവണ്ണൂര്‍, എല്‍.ഐ.സി. റിട്ട: അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ കാവുന്തറയിലെ ഇടവനപ്പുറത്ത് മോഹന്‍ദാസ് (62)...

Read More >>
നടുവണ്ണൂര്‍, അങ്കക്കളരിയിലെ ഇയ്യക്കണ്ടി ബാലന്‍ അന്തരിച്ചു

May 18, 2024 10:42 AM

നടുവണ്ണൂര്‍, അങ്കക്കളരിയിലെ ഇയ്യക്കണ്ടി ബാലന്‍ അന്തരിച്ചു

നടുവണ്ണൂര്‍, അങ്കക്കളരിയിലെ ഇയ്യക്കണ്ടി ബാലന്‍ (70)...

Read More >>
നടുവണ്ണൂര്‍, കാഞ്ഞിക്കാവ്  തലോറക്കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു

May 17, 2024 01:10 PM

നടുവണ്ണൂര്‍, കാഞ്ഞിക്കാവ് തലോറക്കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു

നടുവണ്ണൂര്‍, കാഞ്ഞിക്കാവ് തലോറക്കണ്ടി രാധാകൃഷ്ണന്‍ (57) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (17.05.2024) 2 മണിക്ക്...

Read More >>
നടുവണ്ണൂര്‍, കോക്കല്ലൂര്‍, മുള്ളന്‍ കുന്നുമ്മല്‍ കല്യാണി അന്തരിച്ചു.

May 16, 2024 11:26 PM

നടുവണ്ണൂര്‍, കോക്കല്ലൂര്‍, മുള്ളന്‍ കുന്നുമ്മല്‍ കല്യാണി അന്തരിച്ചു.

നടുവണ്ണൂര്‍, കോക്കല്ലൂര്‍, മുള്ളന്‍ കുന്നുമ്മല്‍ കല്യാണി (98) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (17.5 - 2024 ന് ) കാലത്ത് 8 മണിക്ക് കോക്കല്ലൂര്‍...

Read More >>
ബാലുശ്ശേരി, നന്മണ്ട കളത്തേരി രാമാനുണ്ണി അന്തരിച്ചു

May 16, 2024 01:09 PM

ബാലുശ്ശേരി, നന്മണ്ട കളത്തേരി രാമാനുണ്ണി അന്തരിച്ചു

ബാലുശ്ശേരി :നന്മണ്ട കളത്തേരി രാമാനുണ്ണി (85, റിട്ട. ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ്)...

Read More >>
താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു

May 16, 2024 12:31 PM

താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ അന്തരിച്ചു

താമരശ്ശേരി, വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റ്, പുളിക്കല്‍ ഏലിയാമ്മ (94) അന്തരിച്ചു സംസ്‌കാരം (16. 5. 24)ഇന്ന് 3 മണിക്ക് ഈങ്ങാപ്പുഴ സെ.ജോര്‍ജ്...

Read More >>
Top Stories