---
title: "ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "School market was inaugurated at Balushery Triveni Supermarket"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/204436/school-market-was-inaugurated-at-balushery-triveni-supermarket"
published_at: "2024-05-10T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e00e0691b1_bookstall.jpg"
keywords: []
---

# ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി : **കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡ് ആഭിമുഖ്യത്തിൽ ബാലുശ്ശേരി സന്ധ്യാ റോഡിൽ സിത്താര കോംപ്ലക്സിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉൽഘാടനം കൺസ്യൂമർ ഫെഡ് മാർക്കറ്റിംഗ് മാനേജർ കെ. സുധീർദാസ് ചെയ്തു.

## Article Content

**ബാലുശ്ശേരി : **കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡ് ആഭിമുഖ്യത്തിൽ ബാലുശ്ശേരി സന്ധ്യാ റോഡിൽ സിത്താര കോംപ്ലക്സിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉൽഘാടനം കൺസ്യൂമർ ഫെഡ് മാർക്കറ്റിംഗ് മാനേജർ കെ. സുധീർദാസ് ചെയ്തു.

ചടങ്ങിൽ യൂണിറ്റ് ഇൻ ചാർജ് കെ.പി സരിത അദ്ധ്യക്ഷത വഹിച്ചു.

ആർ.കെ.ഫെബിൻ സ്വാഗതവും എൻ.സിനി നന്ദിയും പറഞ്ഞു.വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും ത്രിവേണി നോട്ട്ബുക്കുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ബേഗുകൾ, കുടകൾ, വിവിധയിനം സ്റ്റേഷണറി എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. എല്ലായിനങ്ങളും 10% മുതൽ 40% വരെ വിലക്കുറവിലാണ് നൽവരുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/204436/school-market-was-inaugurated-at-balushery-triveni-supermarket)