---
title: "കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍"
english_title: "Young man arrested for harassing married woman in Koorachund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205279/young-man-arrested-for-harassing-married-woman-in-koorachund"
published_at: "2024-05-14T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66439ad285575_ATTACH_NEWS.jpg"
keywords: []
---

# കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

> **Lead Summary:**  കൂരാച്ചുണ്ട് : കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം ചെയ്ത തൊട്ടില്‍പ്പാലം സ്വദേശിയായ ബിജോ സെബാസ്റ്റ്യന്‍, പാറശ്ശേരി ,കുണ്ടൂതോട് എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

 കൂരാച്ചുണ്ട് : കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം ചെയ്ത തൊട്ടില്‍പ്പാലം സ്വദേശിയായ ബിജോ സെബാസ്റ്റ്യന്‍, പാറശ്ശേരി ,കുണ്ടൂതോട് എന്നയാളെ അറസ്റ്റ് ചെയ്തു.

കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കൂരാച്ചുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ എല്‍ സുരേഷ് ബാബു, സബ് ഇന്‍സ്‌പെക്ടര്‍ പി കെ മനോജ് ,എ എസ് എൈ രാജേഷ് കൂമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205279/young-man-arrested-for-harassing-married-woman-in-koorachund)