---
title: " ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു."
english_title: "In Balusherry, a pedestrian was killed after being hit by a car."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206121/in-balusherry-a-pedestrian-was-killed-after-being-hit-by-a-car"
published_at: "2024-05-18T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648f4a76fb19_ATTACH_NEWS.jpg"
keywords: []
---

#  ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

> **Lead Summary:** ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ബാലുശ്ശേരി കാരണത്ത് വയല്‍ ബാലന്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് അപകടം. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികനെ ഗോകുലം കോളജിന് സമീപത്ത് വച്ച് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമയി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.

## Article Content

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ബാലുശ്ശേരി കാരണത്ത് വയല്‍ ബാലന്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് അപകടം. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികനെ ഗോകുലം കോളജിന് സമീപത്ത് വച്ച് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമയി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.

ഭാര്യ : കല്ല്യാണി. മക്കള്‍: രഞ്ജിത്ത്, മനു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206121/in-balusherry-a-pedestrian-was-killed-after-being-hit-by-a-car)