---
title: "#accident | തക്കാളി ലോഡുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു"
english_title: "#accident | A pickup lorry loaded with tomatoes lost control and overturned"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206494/accident-a-pickup-lorry-loaded-with-tomatoes-lost-control-and-overturned"
published_at: "2024-05-20T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b692837705_tomato.jpg"
keywords: []
---

# #accident | തക്കാളി ലോഡുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

> **Lead Summary:** **ബാലുശ്ശേരി : **തക്കാളി ലോഡുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ലോറി നന്മണ്ടയിൽ വെച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു.

## Article Content

**ബാലുശ്ശേരി : **തക്കാളി ലോഡുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ലോറി നന്മണ്ടയിൽ വെച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു.

നന്മണ്ട പോസ്റ്റോഫീസിന് സമീപത്തായാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ലോഡുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണു വിവരം.

അപകടത്തിൽ ലോറി സമീപത്തെ പീടികയിലേക്ക് ഇടിച്ചു കയറി. പീടികയുടെ മുൻ ഭാഗത്തെ ഷീറ്റും മറ്റും തകർന്നിട്ടുണ്ട്. പുലർച്ചയായതിനാൽ റോഡിലും മറ്റും ആളുകളില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206494/accident-a-pickup-lorry-loaded-with-tomatoes-lost-control-and-overturned)