---
title: "സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു"
english_title: "The summer volleyball coaching camp has concluded"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206627/the-summer-volleyball-coaching-camp-has-concluded"
published_at: "2024-05-21T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c55f3a1a15_VOLI.jpg"
keywords: []
---

# സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

> **Lead Summary:** **നടുവണ്ണൂർ :** സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപന സമ്മേളനം കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ :** സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപന സമ്മേളനം കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ വോളിബോൾ അക്കാദമി വൈസ് പ്രസിഡണ്ട് എം കെ പരീത് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടുവണ്ണൂർ വോളിബോൾ അക്കാദമി യിൽ 14 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഏപ്രിൽ 3 മുതൽ മെയ് 18 വരെ സംഘടിപ്പിച്ച വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

വോളിബോൾ കോച്ച് കെ കെ ശ്രീധരൻ പ്രവർത്തന റിപ്പോർട്ട്അവതരിപ്പിച്ചു.പിടിഎ അംഗം കെ സുരേന്ദ്രൻ, അക്കാദമി മെമ്പർ അബ്ദുസ്സലാം, കോച്ച് രാഗേഷ്, എന്നിവർ സംസാരിച്ചു.

ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിന്, അക്കാദമി ജോ സെക്രട്ടറി ഓ ബാലൻ നായർ നന്ദി പറഞ്ഞു. സ്ഥിരമായി ക്യാമ്പിൽ പങ്കെടുത്ത 47കളിക്കാർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206627/the-summer-volleyball-coaching-camp-has-concluded)