---
title: "പൗരാവലി അനുശോചനം രേഖപ്പെടുത്തി"
english_title: "Pauravali expressed his condolences"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206963/pauravali-expressed-his-condolences"
published_at: "2024-05-22T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e32989955b_ATTACH_NEWS.jpg"
keywords: []
---

# പൗരാവലി അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** വ്യാപാരി വ്യവസായി സമിതി കൂട്ടാലിട യൂണിറ്റ് സെക്രട്ടറിയും കൂട്ടാലിട ടൗണിലെ ലിപഫേന്‍സി സ്ഥാപന ഉടമയും പ്രവാസിയും മായിരുന്ന സി.കെ. രാജീവന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു. 

## Article Content

വ്യാപാരി വ്യവസായി സമിതി കൂട്ടാലിട യൂണിറ്റ് സെക്രട്ടറിയും കൂട്ടാലിട ടൗണിലെ ലിപഫേന്‍സി സ്ഥാപന ഉടമയും പ്രവാസിയും മായിരുന്ന സി.കെ. രാജീവന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു. 

കൂട്ടാലിടയിലും പരിസര പ്രദേശത്തുമുള്ള വ്യാപാരികളെ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വ പരമായ പങ്കു വഹിച്ചു. പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. രാജീവന്‍ നമ്പ്യാരുടെ അകാല നിര്യാണത്തില്‍ കൂട്ടാലിട പൗരാവലി അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തില്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, സി.പി.ഐ എം അവിടനല്ലൂര്‍ലോക്കല്‍ സെക്രട്ടറി ടി. ഷാജു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ദാമോധരന്‍, വ്യാപാരി വ്യവസായി ബാലുശ്ശേരി ഏരിയ സെക്രട്ടറി പി. ആര്‍. രഘൂത്തമന്‍, ഏകോപന സമിതി പ്രസിഡന്റ് രമാദേവി, എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് കേളി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206963/pauravali-expressed-his-condolences)