---
title: "കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ അപകടം; ഉള്ള്യേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം "
english_title: "Accident while overtaking bike lorry near Kanayankot Bridge; A young man from Ullyeri met a tragic end"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207646/accident-while-overtaking-bike-lorry-near-kanayankot-bridge-a-young-man-from-ullyeri-met-a-tragic-end"
published_at: "2024-05-26T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652b8bf9d058_accident.jpg"
keywords: []
---

# കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ അപകടം; ഉള്ള്യേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

ഉള്ള്യേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് (17) ആണ് ദാരുണമായി മരണപ്പെട്ടത്.

ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മരം കയറ്റിയ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207646/accident-while-overtaking-bike-lorry-near-kanayankot-bridge-a-young-man-from-ullyeri-met-a-tragic-end)