---
title: "മാലിന്യമുക്ത കൂടരഞ്ഞി; ഓയിസ്ക ഇൻ്റർനാഷണൽ  പരിസര ശുചീകരണം നടത്തി"
english_title: "Garbage free; Oisca International conducted a cleanup of the premises"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207791/garbage-free-oisca-international-conducted-a-cleanup-of-the-premises"
published_at: "2024-05-26T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653709e66c98_clean.jpg"
keywords: []
---

# മാലിന്യമുക്ത കൂടരഞ്ഞി; ഓയിസ്ക ഇൻ്റർനാഷണൽ  പരിസര ശുചീകരണം നടത്തി

> **Lead Summary:** **കൂടരഞ്ഞി : **മാലിന്യമുക്ത കൂടരഞ്ഞിയുടെ ഭാഗമായി അക്ഷരങ്ങളിലൂടെ അറിവും വെളിച്ചവും പകരുന്ന വിദ്യാലയ പരിസരം ശുചീകരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ഓയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ സന്നദ്ധ പ്രവർത്തകർ കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ് മുതൽ കുടുംബരോഗ്യ കേന്ദ്രം വരെയുള്ള പ്രദേശത്തെ കാടുവെട്ടിത്തെളിച്ച് പരിസര ശുചീകരണം നടത്തി നാടിന് മാതൃകയായി.

## Article Content

**കൂടരഞ്ഞി : **മാലിന്യമുക്ത കൂടരഞ്ഞിയുടെ ഭാഗമായി അക്ഷരങ്ങളിലൂടെ അറിവും വെളിച്ചവും പകരുന്ന വിദ്യാലയ പരിസരം ശുചീകരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ഓയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ സന്നദ്ധ പ്രവർത്തകർ കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ് മുതൽ കുടുംബരോഗ്യ കേന്ദ്രം വരെയുള്ള പ്രദേശത്തെ കാടുവെട്ടിത്തെളിച്ച് പരിസര ശുചീകരണം നടത്തി നാടിന് മാതൃകയായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓയിസ്ക പ്രസിഡന്റ് അജു പ്ലാകാട്ട്, സെക്രട്ടറി ബിജു നിറം, ട്രഷറർ ബിജു മറ്റം, ഐ പി പി. ഷാജി കടമ്പനാട്ട്, ജയിമോൻ മതളിക്കുന്നേൽ,സുബി സെബാസ്റ്റ്യൻ ഇടമല, ജോസ് മുക്കിലികാട്ട്, ജോസ് മണിമലത്തറപ്പിൽ, ജോയ് ആലുംകൽ, സജി നീറമ്പുഴ, ബാബു ഐക്ക രാശേരി, ജോയ്‌സ് പെണ്ണപ്പറമ്പിൽ, ജിജി പുതിയേടത്, ജിജി മച്ചുഴി, സജി പെണ്ണപ്പറമ്പിൽ, ജോസ് കുഴുമ്പിൽ, അനൂപ് മണിമല, ജോബി പുതിയേടത്, ജോഷി ആലുങ്കൽ, ബേബി പുറവകാട്ട്, ഇമിൽ മാത്യു,ജിമ്മി ഇരിവേലികുന്നേൽ, ജോസ് മറ്റം, ജെയ്സൺ മങ്കര, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207791/garbage-free-oisca-international-conducted-a-cleanup-of-the-premises)