താമരശേരി: സിപിഐ കൊടുവള്ളി മണ്ഡലം നരിക്കുനിയില്‍ പ്രചരണ ജാഥ. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം നാരായണന് ഉദ്ഘാടനം ചെയ്തു. അടിമ ഉടമ ബന്ധത്തിലൂടെ കേന്ദ്രം സംസ്ഥാനങ്ങളെ വരിഞ്ഞു മുറുക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പി. അമ്മത്കുട്ടി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ പി.സി തോമസ്, ഉപ ലീഡര്‍ പി.ടി.സി ഗഫൂര്‍, കെ. മനോജ് കുമാര്‍, സോമന് പിലാത്തോട്ടം, വി.എന്‍.എ. റസാഖ്, സി.കെ സറഫുദ്ദീന്‍, ഒ.സി നാസര്‍, ടി.പി രാജന് എന്നിവര്‍ സംസാരിച്ചു.
ജാഥ രാവിലെ 10 മണിക്ക് പൈമ്പാലശ്ശേരിയില്‍ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വികരങ്ങള്ക്ക് ശേഷം മാനിപുരത്ത് സമാപിക്കും. സമാപന യോഗം സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന് ഉദ്ഘാടനം ചെയ്യും.
CPI Koduvalli constituency campaign rally in Narikkuni