---
title: "ഇംഗ്ലീഷ് ബൂട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു"
english_title: "English Boot Camp inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208626/english-boot-camp-inaugurated"
published_at: "2024-05-30T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665822057e0d7_0000_ATTACH__.jpg"
keywords: []
---

# ഇംഗ്ലീഷ് ബൂട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കട്ടിപ്പാറ : **ചമൽ നിർമ്മല യുപി സ്കൂളിൽ മെയ് 29, 30 തീയതികളിലായി സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ബൂട്ട് ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ അനിൽ ജോർജ് നിർവഹിച്ചു.

## Article Content

**കട്ടിപ്പാറ : **ചമൽ നിർമ്മല യുപി സ്കൂളിൽ മെയ് 29, 30 തീയതികളിലായി സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ബൂട്ട് ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ അനിൽ ജോർജ് നിർവഹിച്ചു.

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാനും പഠന മേഖലയിൽ മികവുപുലർത്താനും കുട്ടികളെ സഹായിക്കുന്ന ഈ ക്യാമ്പ് നയിക്കുന്നത് ശിവദാസൻ താമരശ്ശേരിയും ടീം അംഗങ്ങളുമാണ്.

നൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന ഈ ക്യാമ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ജിസ്ന ജോസ് സ്വാഗതം ആശംസിക്കുകയും PTA വൈസ് പ്രസിഡണ്ട് ശ്രീ ശ്രീനിവാസൻ അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.

ജൂൺ മുതൽ മാർച്ച് വരെ തുടരുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ മുന്നോടിയായി നടക്കുന്ന ഈ ബൂട്ട് ക്യാമ്പിൽ രക്ഷിതാക്കൾ അധ്യാപകർ എന്നിവരും പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208626/english-boot-camp-inaugurated)