---
title: "സബ് ഇൻസ്പെക്ടർ ശിവാനന്ദൻ ഇ. പി ക്കും  അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന  റിട്ടയേർഡ് സബ് ഇൻസ്പെക്ടർ പി ശ്രീധരനും യാത്രയയപ്പ്  നൽകി"
english_title: "Sub-Inspector Sivanandan E. P and retired sub-inspector P Sreedharan, working as an administrative officer, were sent off."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208918/sub-inspector-sivanandan-e-p-and-retired-sub-inspector-p-sreedharan-working-as-an-administrative-officer-were-sent-off"
published_at: "2024-05-31T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66599f289b90d_0000_ATTACH__.jpg"
keywords: []
---

# സബ് ഇൻസ്പെക്ടർ ശിവാനന്ദൻ ഇ. പി ക്കും  അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന  റിട്ടയേർഡ് സബ് ഇൻസ്പെക്ടർ പി ശ്രീധരനും യാത്രയയപ്പ്  നൽകി

> **Lead Summary:** **കൊയിലാണ്ടി : **കോഴിക്കോട് റൂറൽ ജില്ല പോലീസ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘത്തിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും, വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ച് വന്നതും മെയ് 31-ന് സർവീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ശിവാനന്ദൻ ഇ. പി ക്കും സൊസൈറ്റിയുടെ തുടക്കം മുതൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന റിട്ടയേർഡ് സബ് ഇൻസ്പെക്ടർ പി ശ്രീധരനും കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി.

## Article Content

**കൊയിലാണ്ടി : **കോഴിക്കോട് റൂറൽ ജില്ല പോലീസ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘത്തിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും, വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ച് വന്നതും മെയ് 31-ന് സർവീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ശിവാനന്ദൻ ഇ. പി ക്കും സൊസൈറ്റിയുടെ തുടക്കം മുതൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന റിട്ടയേർഡ് സബ് ഇൻസ്പെക്ടർ പി ശ്രീധരനും കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി.

കൊയിലാണ്ടി മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി. രത്നവല്ലി ടീച്ചർ, ഉദ്ഘാടനം ചെയ്തു,

കൊയിലാണ്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റർ ജി. ഗീതാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ. പ്രദീപ് കുമാർ, സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് വി കെ നാരായണൻ, മുൻ വൈസ് പ്രസിഡണ്ട് കെ. പി സുധാകരൻ, മുൻ ഡയറക്ടർ ബോർഡ് അംഗം എം. കെ പുരുഷോത്തമൻ, സഹകരണസംഘം കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ഷൈമ, മണിലാൽ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

സർവീസിൽ നിന്ന് വിരമിക്കുന്ന ഇ. പി ശിവാനന്ദൻ, പി ശ്രീധരൻ എന്നിവർ മറുമൊഴി നൽകി. സൊസൈറ്റി പ്രസിഡണ്ട് വി.പി അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, സംഘം വൈസ് പ്രസിഡണ്ട് പി. രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന്, എം കെ ബീന നന്ദിപറഞ്ഞു .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208918/sub-inspector-sivanandan-e-p-and-retired-sub-inspector-p-sreedharan-working-as-an-administrative-officer-were-sent-off)