---
title: "വിശ്വൻ മന്ദങ്കാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു "
english_title: "A memorial program was organized for Viswan Mandangaon"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209374/a-memorial-program-was-organized-for-viswan-mandangaon"
published_at: "2024-06-02T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c6bc25eef0_viswan.jpg"
keywords: []
---

# വിശ്വൻ മന്ദങ്കാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **ക**ലാ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും നാടക രചയിതാവും ആയിരുന്ന വിശ്വൻ മന്ദ ങ്കാവിന്റെ നാലാമത് ചരമ വാർഷിക ദിനത്തിൽ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച വിശ്വൻ മന്ദങ്കാവ് അനുസ്മരണ പരിപാടി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി. സുധീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**ക**ലാ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും നാടക രചയിതാവും ആയിരുന്ന വിശ്വൻ മന്ദ ങ്കാവിന്റെ നാലാമത് ചരമ വാർഷിക ദിനത്തിൽ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച വിശ്വൻ മന്ദങ്കാവ് അനുസ്മരണ പരിപാടി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി. സുധീഷ് ഉദ്ഘാടനം ചെയ്തു.

  വായനശാല പ്രസിഡണ്ട് എൻ. ആലി അദ്ധ്യക്ഷത വഹിച്ചു.  കവി യൂസഫ് നടുവണ്ണൂർ അനുസ്മരണ പ്രഭാഷണം നടത്തി.

  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.സി.സുരേ ന്ദ്രൻ മാസ്റ്റർ . എം.ജി . പ്രസന്ന ടീച്ചർ, പി.കെ.ബാലൻ മാസ്റ്റർ, വി.പി. ഹമീദ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എം.എൻ. ദാമോദരൻ സ്വാഗതവും വി.വി.രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209374/a-memorial-program-was-organized-for-viswan-mandangaon)