---
title: "എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു "
english_title: "Congratulations to LSS and USS winners and SSLC and Plus Two exam winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209502/congratulations-to-lss-and-uss-winners-and-sslc-and-plus-two-exam-winners"
published_at: "2024-06-03T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d53f3da57e_jeevanam.jpg"
keywords: []
---

# എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു 

> **Lead Summary:** **കൂട്ടാലിട : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് നരയംകുളം രണ്ടാം വാർഡിലെ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും നരയംകുളം ജീവനം എജ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി അനുമോദിച്ചു.

## Article Content

**കൂട്ടാലിട : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് നരയംകുളം രണ്ടാം വാർഡിലെ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും നരയംകുളം ജീവനം എജ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി അനുമോദിച്ചു.

മജീഷ്യനും അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ ജീവനം പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി. പി. ഉഷ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുൻ അധ്യാപക അവാർഡ് ജേതാവ് കെ. കുഞ്ഞനന്ദൻ, കവി മധുസൂദനൻ ചെറുക്കാട്, നരയംകുളം ഗ്രാമീണ വായനശാല സെക്രട്ടറി എ. കെ. കണാരൻ, റിട്ട: ബി.ഡി.ഒ എ. കെ. കുഞ്ഞിച്ചെക്കിണി എന്നിവർ വിജയികൾക്ക് മെമൻ്റോ നൽകി.

വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് തൃഷ. എസ്. കുമാർ മറുപടി പ്രസംഗം നടത്തി.ട്രസ്റ്റ് ചെയർമാൻ ടി. പി. ബാലറാം സ്വാഗതവും സെക്രട്ടറി സി. എച്ച്. ഗോപാലൻ കുട്ടി നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209502/congratulations-to-lss-and-uss-winners-and-sslc-and-plus-two-exam-winners)