---
title: "വയോജനങ്ങൾക്കായി സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി ഏകദിന നേതൃശില്പശാല സംഘടിപ്പിച്ചു"
english_title: "Senior Citizen Forum District Committee organized a one-day leadership workshop for senior citizens"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212079/senior-citizen-forum-district-committee-organized-a-one-day-leadership-workshop-for-senior-citizens"
published_at: "2024-06-14T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bd4d7d18e2_SHILPASHALA.jpg"
keywords: []
---

# വയോജനങ്ങൾക്കായി സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി ഏകദിന നേതൃശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : **വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും, അവകാശങ്ങളും,നിയമ പരിരക്ഷയും ലക്ഷ്യമാക്കി സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി ഏകദിന നേതൃശില്പശാല സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട് : **വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും, അവകാശങ്ങളും,നിയമ പരിരക്ഷയും ലക്ഷ്യമാക്കി സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി ഏകദിന നേതൃശില്പശാല സംഘടിപ്പിച്ചു.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി വി.പി.ചാത്തു ഉദ്ഘാടനം ചെയ്തു.

ഉള്ളേരി പങ്കജത്തിന്റെ സ്നേഹ ഗാനത്തോടെ ആരംഭിച്ച ശില്പശാലയിൽ ജില്ലാ പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. മുൻ സിവിൽ സർജൻ ഡോ.മഹറൂഫ് രാജ്,മുൻ ആർ.ഡി.ഒ.ശിവദാസൻ,മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ,ട്രെയ്ൻ ഹേമപാലൻ, സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ ഇ.ഇന്ദു,അഡ്വ.വി.പി.രാധാ കൃഷ്ണൻ, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു.

കോഓഡിനേറ്റർ ആർ.പി.രവീന്ദ്രൻ, ജില്ലാ വൈസ്.പ്രസി കെ.ഗോവിന്ദൻ കുട്ടി മാസ്റ്റർ, ജില്ലാ കമ്മിറ്റി മുൻ പ്രസി.കെ.രാജീവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജപ്പൻ നായർ,ഇബ്രാഹിം തിക്കോടി, ലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കത്തോടെ ശില്പശാല വൈകുന്നേരം നാല് മണിയ്ക്ക് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212079/senior-citizen-forum-district-committee-organized-a-one-day-leadership-workshop-for-senior-citizens)