---
title: "വായന ദിനത്തിൽ നൂറ് കയ്യെഴുത്ത് പുസ്തകങ്ങളുമായി കോട്ടൂർ എയു പി സ്കൂൾ"
english_title: "Kotur AU P School with 100 handwritten books on Reading Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213205/kotur-au-p-school-with-100-handwritten-books-on-reading-day"
published_at: "2024-06-19T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672a97f0df92_book.jpg"
keywords: []
---

# വായന ദിനത്തിൽ നൂറ് കയ്യെഴുത്ത് പുസ്തകങ്ങളുമായി കോട്ടൂർ എയു പി സ്കൂൾ

> **Lead Summary:** **നടുവണ്ണൂർ : **നൂറാം വർഷത്തിൽ നൂറ് മികച്ച കയ്യെഴുത്ത് പുസ്തകങ്ങൾ ഒരുക്കി കോട്ടൂർ എ.യു.പി സ്കൂൾ. കുട്ടികൾ തയ്യാറാക്കിയ പുസ്തകങ്ങൾ സ്കൂൾ മാനേജരും പ്രധാനാധ്യാപികയും ചേർന്ന് പ്രകാശനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **നൂറാം വർഷത്തിൽ നൂറ് മികച്ച കയ്യെഴുത്ത് പുസ്തകങ്ങൾ ഒരുക്കി കോട്ടൂർ എ.യു.പി സ്കൂൾ. കുട്ടികൾ തയ്യാറാക്കിയ പുസ്തകങ്ങൾ സ്കൂൾ മാനേജരും പ്രധാനാധ്യാപികയും ചേർന്ന് പ്രകാശനം ചെയ്തു.

ഈ വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന മൂന്ന് കുട്ടികൾക്ക് മാനേജർ കെ. സദാനന്ദൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് വായനമത്സരം, സംഗീതശില്പം,സാഹിത്യക്വിസ്, കാവ്യാലാപനം തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

ഇതിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രധാനാധ്യാപിക ആർ.ശ്രീജ പുസ്തകങ്ങൾ സമ്മാനമായി നല്കും.

വിവിധ പ്രവർത്തന ങ്ങൾക്ക് വിദ്യാരംഗം കോഡിനേറ്റർ ജിതേഷ് എസ്, എസ്.ആർ.ജി കൺവീനർ വി.വി സബിത,സബിത.കെ, വി.ടി. സുനന,അജയ്ഘോഷ് എസ്.ബി. എന്നിവർ നേതൃത്വം നല്കും.

ജൂൺ 22 ന് പാഠപുസ്തകരചനാ സമിതി അംഗവും എഴുത്തുകാരിയുമായ ദീപ. പി എം കുട്ടികളുമായി തൻ്റെ എഴുത്തനുഭവങ്ങൾ പങ്കുവെയ്ക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213205/kotur-au-p-school-with-100-handwritten-books-on-reading-day)