---
title: "എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ  എ പ്ലസ് കരസ്ഥമാക്കിയ ശ്വേതാ ലക്ഷ്മി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു"
english_title: "Shweta Lakshmi, who secured full A+ in SSLC examination, organized the felicitation ceremony"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213225/shweta-lakshmi-who-secured-full-a-in-sslc-examination-organized-the-felicitation-ceremony"
published_at: "2024-06-19T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672b935511c7_0000_ATTACH__.jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ  എ പ്ലസ് കരസ്ഥമാക്കിയ ശ്വേതാ ലക്ഷ്മി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ശ്വേതാ ലക്ഷ്മി എൽ.എസ്സിന് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ശ്വേതാ ലക്ഷ്മി എൽ.എസ്സിന് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

വിനോദയാത്ര സൗഹൃദ കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബിനു എരവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.

വൈശാഖ് എസ്.ആർ.(ഇന്ത്യൻ ആം ബൂട്ടി ഫുട്ബോൾ ക്യാപ്റ്റൻ) ഉപഹാര സമർപ്പണം നടത്തി. സമ്മാനദാനം സി.പി രജീഷ് നിർവ്വഹിച്ചു.

പ്രദീപൻ മാസ്റ്റർ, ബിജു സി.എരവട്ടൂർ, ജിലേഷ്, ചന്ദ്രൻ മനോരമ, പുഷ്പ എ.കെ.,സി സന്തോഷ്, ബിജു, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213225/shweta-lakshmi-who-secured-full-a-in-sslc-examination-organized-the-felicitation-ceremony)