---
title: "വായനാവാരാഘോഷത്തിനു തുടക്കമായി "
english_title: "Reading week celebration has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213228/reading-week-celebration-has-started"
published_at: "2024-06-19T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672bafa60041_1_vayana.JPG"
keywords: []
---

# വായനാവാരാഘോഷത്തിനു തുടക്കമായി 

> **Lead Summary:** **കുന്ദമംഗലം**: കുന്ദമംഗലം വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ വായന വാരാഘോഷത്തിന് തുടക്കമായി. വായനാവാരത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ രമ്യ നിര്‍വ്വഹിച്ചു.

## Article Content

**കുന്ദമംഗലം**: കുന്ദമംഗലം വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ വായന വാരാഘോഷത്തിന് തുടക്കമായി. വായനാവാരത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ രമ്യ നിര്‍വ്വഹിച്ചു.

എല്ലാ ക്ലാസുകളിലും വായനാ കോര്‍ണര്‍, പോസ്റ്റര്‍ പ്രദര്‍ശനം, പുസ്തക ചര്‍ച്ച എന്നിവയും വാരാഘോഷത്തിന്റെ ഭാഗമായി നടക്കും.

ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍ അഡ്വ : വി.പി.എ സിദ്ദീഖ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ആഷിക്, വൈസ് പ്രിന്‍സിപ്പല്‍ ഷംന എന്നിവര്‍ സംസാരിച്ചു.

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി റിഹാന്‍ റിയാസ് സ്വാഗതവും സി.ഒ.ഡി ബിനീഷ പ്രബീഷ് നന്ദിയും പറഞ്ഞു. അധ്യാപകരായ കരുണാകരന്‍ പേരാമ്പ്ര, സിന്ധു, ഉഷസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213228/reading-week-celebration-has-started)