---
title: "കുന്ദമംഗലം വുഡ്ലം പാർക്ക് സ്കൂളിൽ വായന വാരാഘോഷത്തിന് തുടക്കമായി"
english_title: "Kundamangalam Woodlum Park School kicks off Reading Week celebrations"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213230/kundamangalam-woodlum-park-school-kicks-off-reading-week-celebrations"
published_at: "2024-06-19T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672bb4f4632e_READING.jpg"
keywords: []
---

# കുന്ദമംഗലം വുഡ്ലം പാർക്ക് സ്കൂളിൽ വായന വാരാഘോഷത്തിന് തുടക്കമായി

> **Lead Summary:** കുന്ദമംഗലം : കുന്ദമംഗലം വുഡ്ലം പാർക്ക് സ്കൂളിൽ വായന വാരാഘോഷത്തിന് തുടക്കമായി.

## Article Content

കുന്ദമംഗലം : കുന്ദമംഗലം വുഡ്ലം പാർക്ക് സ്കൂളിൽ വായന വാരാഘോഷത്തിന് തുടക്കമായി.

വായനാവാരത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ രമ്യ.സി. കെ നിർവ്വഹിച്ചു. എല്ലാ ക്ലാസുകളിലും വായനാ കോർണർ, പോസ്റ്റർ പ്രദർശനം, പുസ്തക ചർച്ച എന്നിവയും വാരാഘോഷത്തിൻ്റെ ഭാഗമായി നടക്കും.

ഉദ്ഘാടന ചടങ്ങിൽ, അഡ്വ :വി പി എ സിദ്ദീഖ് (ജനറൽ മാനേജർ), മുഹമ്മദ്‌ ആഷിക് (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ) ഷംന (വൈസ്പ്രിൻസിപ്പൽ )എന്നിവർ സംസാരിച്ചു.

എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി റിഹാൻ റിയാസ് സ്വാഗതവും, സി. ഒ. ഡി. ബിനീഷ പ്രബീഷ് നന്ദിയും പറഞ്ഞു. അധ്യാപകരായ, കരുണാകരൻ പേരാമ്പ്ര,സിന്ധു, ഉഷസ്, എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213230/kundamangalam-woodlum-park-school-kicks-off-reading-week-celebrations)