---
title: "വായനാ പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സുധ സുരേഷ് ഉദ്ഘാടനം ചെയ്തു"
english_title: "Sudha Suresh inaugurated the reading party and PN Panicker commemoration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213309/sudha-suresh-inaugurated-the-reading-party-and-pn-panicker-commemoration"
published_at: "2024-06-19T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667308ef8e589_0000_ATTACH__.jpg"
keywords: []
---

# വായനാ പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സുധ സുരേഷ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നടുവണ്ണൂർ : **രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാല സംഘടിപ്പിച്ച വായനാ പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സുധ സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാല സംഘടിപ്പിച്ച വായനാ പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സുധ സുരേഷ് ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ.ടി.സി. സുരേന്ദ്രൻ, കേരി ത്താഴ അബ്ദുള്ള, എന്നിവർ സംസാരിച്ചു.

എം.എൻ. ദാമോദരൻ സ്വാഗതവും ടി.സി. ബാബു നന്ദിയും പറഞ്ഞു. തുടർന്ന് വായനശാല പരിസരത്ത് അക്ഷര ദീപം തെളിയിച്ചു.

ബി.കെ.ജി ജീഷ് മോൻ പി.വി. ശാന്ത, ലീല ഭഗവത് കണ്ടി, എം.രവീന്ദ്രൻ , ലൈബ്രേറിയൻ വി.പി.സുബൈദ., വി.വി.രാജൻ , സദാനന്ദൻ ഗോർണിക്ക എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213309/sudha-suresh-inaugurated-the-reading-party-and-pn-panicker-commemoration)