---
title: " നന്മണ്ട പഞ്ചായത്ത്തല വായനദിനം ഉദ്ഘാടനം കൊളത്തൂർ എ യു പി സ്കൂളിൽ വച്ച് നടന്നു"
english_title: "Namanda Panchayat Level Reading Day was inaugurated at Kolathur AUP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213469/namanda-panchayat-level-reading-day-was-inaugurated-at-kolathur-aup-school"
published_at: "2024-06-20T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ea49b0d2d_0000_ATTACH__.jpg"
keywords: []
---

#  നന്മണ്ട പഞ്ചായത്ത്തല വായനദിനം ഉദ്ഘാടനം കൊളത്തൂർ എ യു പി സ്കൂളിൽ വച്ച് നടന്നു

> **Lead Summary:** നന്മണ്ട : നന്മണ്ട: വായന ദിനം നന്മണ്ട പഞ്ചായത്ത് തല ഉദ്ഘാടനം കൊളത്തൂർ എ യു പി സ്കൂളിൽ വച്ച് നടന്നു.

## Article Content

നന്മണ്ട : നന്മണ്ട: വായന ദിനം നന്മണ്ട പഞ്ചായത്ത് തല ഉദ്ഘാടനം കൊളത്തൂർ എ യു പി സ്കൂളിൽ വച്ച് നടന്നു.

ചടങ്ങിൽ പ്രധാനാധ്യാപിക ആബിത പി.എ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സമീറ ഊളാറാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്‌തു.

മുഖ്യാതിഥി നാടൻ പാട്ട് കലാകാരൻ ചൂട്ട് മോഹൻ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ഷീല പത്മാലയം,ദിൽഖുഷ് പള്ളിയത്ത് എന്നിവർ ആശംസ അറിയിച്ചു.

വിദ്യാരംഗം കലാ സാഹിത്യവേദി, മാതൃഭൂമി മധുരം മലയാളം,ലൈബ്രറി വിതരണോത്ഘാടന എന്നിവ ചടങ്ങിനോടനുബന്ധിച്ച്നടന്നു. _

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213469/namanda-panchayat-level-reading-day-was-inaugurated-at-kolathur-aup-school)