---
title: "ശക്തമായ കാറ്റും മഴയും; കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കൂറ്റൻ മട്ടിമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം"
english_title: "Strong winds and rain; In Kotur gram panchayat, a huge mat tree fell down and damaged electricity posts"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213522/strong-winds-and-rain-in-kotur-gram-panchayat-a-huge-mat-tree-fell-down-and-damaged-electricity-posts"
published_at: "2024-06-20T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66740d7b74be5_TREE.jpg"
keywords: []
---

# ശക്തമായ കാറ്റും മഴയും; കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കൂറ്റൻ മട്ടിമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം

> **Lead Summary:** **കൂട്ടാലിട : **ശക്തമായ കാറ്റിലും മഴയിലും കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിലെ തെക്കും മുണ്ട്യാടി താഴെ കനാലിൻ്റെ അരുകിൽ ഉണ്ടായിരുന്ന കൂറ്റൻ മട്ടിമരം കടപുഴകി വീണതിനെ തുടർന്ന് ഈ കൂട്ടാലിട കെ.എസ് . ഇ 'ബി സെക്ക്ഷനിലെ വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം.

## Article Content

**കൂട്ടാലിട : **ശക്തമായ കാറ്റിലും മഴയിലും കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിലെ തെക്കും മുണ്ട്യാടി താഴെ കനാലിൻ്റെ അരുകിൽ ഉണ്ടായിരുന്ന കൂറ്റൻ മട്ടിമരം കടപുഴകി വീണതിനെ തുടർന്ന് ഈ കൂട്ടാലിട കെ.എസ് . ഇ 'ബി സെക്ക്ഷനിലെ വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം.

വൈദ്യുതി ലൈനിനും പോസ്റ്റിന് പൊട്ടിയതുകാരണം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടു.

'അപകടകരമായ രീതിയിൽ നിലനിന്നിരുന്ന ഈ മട്ടിമരം മുറിച്ചു മാറ്റാൻ പലവട്ടം അധികൃതകരെ പരാതിയുമായി സമീപ്പിച്ചിരുന്നു. ' എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് നാട്ടുകാർ പറഞ്ഞു.

കനാൽ ഭാഗത്തേക്കും മറിച്ചു വീണതു കാരണവും അതിലെ വഴിയാത്രകാരും, സ്കൂൾ വിദ്യാർത്ഥികളും ഇല്ലാത്തതു കാരണം വലിയ ഒരു അപകടം ഒഴിവായത്.

കൂട്ടാലിട കെ എസ് ഇ ബി സെക്ഷനിലെ തൊഴിലാളികൾ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213522/strong-winds-and-rain-in-kotur-gram-panchayat-a-huge-mat-tree-fell-down-and-damaged-electricity-posts)