---
title: "അന്താരാഷ്ട്ര യോഗദിനം; മൂലാട് എച്ച് എഎൽപി സ്കൂളിൽ യോഗ പരിശീലനം നടന്നു"
english_title: "International Day of Yoga; Yoga training was held at Moolad H ALP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213809/international-day-of-yoga-yoga-training-was-held-at-moolad-h-alp-school"
published_at: "2024-06-21T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675750e98803_0000_ATTACH_3_.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗദിനം; മൂലാട് എച്ച് എഎൽപി സ്കൂളിൽ യോഗ പരിശീലനം നടന്നു

> **Lead Summary:** **മൂലാട് : **ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മൂലാട് എച്ച് എഎൽപി സ്കൂളിൽ യോഗ പരിശീലനം നടന്നു.

## Article Content

**മൂലാട് : **ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മൂലാട് എച്ച് എഎൽപി സ്കൂളിൽ യോഗ പരിശീലനം നടന്നു.

പ്രദേശത്തെ മികച്ച യോഗ പരിശീലകൻ കെ സി സുനിലിന്റെ നേതൃ ത്വത്തിലാണ് പരിശീലനം നൽകിയത്. വിദ്യാലയങ്ങളിൽ യോഗ പരിശീലനത്തിന്റെ പ്രാധാന്യം അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

സ്കൂളിൽ വര്ഷങ്ങളായി നടക്കുന്ന സഹവാസ ക്യാമ്പുകളിൽ യോഗ പരിശീലനവും നടത്തി വരുന്നു.

ചടങ്ങിൽ ഹെഡ്മിസ്ട്രെസ് കെ ജയശ്രീ സ്വാഗതം പറഞ്ഞു. അധ്യാപികമാരായ കെ സന്ധ്യ, ബവിത, ദിൽന, അശ്വതി, എന്നിവർ പങ്കെടുത്തു സ്റ്റാഫ് സെക്രട്ടറി കെ വി സെൽമ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213809/international-day-of-yoga-yoga-training-was-held-at-moolad-h-alp-school)