---
title: "വാകയാട് ഹയർസെക്കന്ററിയിൽ യോഗ ദിനാചരണം നടത്തി"
english_title: "Yoga Day was celebrated at Vakayadu Higher Secondary"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213814/yoga-day-was-celebrated-at-vakayadu-higher-secondary"
published_at: "2024-06-21T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667578c89408a_VAKAYAD.jpg"
keywords: []
---

# വാകയാട് ഹയർസെക്കന്ററിയിൽ യോഗ ദിനാചരണം നടത്തി

> **Lead Summary:** **നടുവണ്ണൂർ : **അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി വാകയാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

**നടുവണ്ണൂർ : **അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി വാകയാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ ബോധവൽക്കരണ ക്ലാസ് നടത്തി.

പരിപാടി സ്കൂൾ പ്രിൻസിപ്പാൾ ഡോ. പി. ആബിദ അധ്യക്ഷത വഹിച്ചു. യോഗ പരിശീലകൻ ഷിബു ചെറുക്കാട് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്റ്റാഫ് സെക്രട്ടറി നിസാർ ചേലേരി, ഡോ.പി രമാദേവി ,മൻജുഷ എം ,മഞ്ചു എം.എൻ ,വൈഷ്ണവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213814/yoga-day-was-celebrated-at-vakayadu-higher-secondary)