കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു

കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു
Jun 21, 2024 07:44 PM | By Vyshnavy Rajan

കൂടരഞ്ഞി : കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു.

തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇദ്ദേഹം അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലെ സഹായിയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.കൂടരഞ്ഞി കുളിരാമുട്ടിയിൽ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കടയും വാഹനവും സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂർണ്ണമായും തകർന്നു. കടയുടെ സമീപത്ത് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന കുളിരാമുട്ടി സ്വദേശികളായ പുളിക്കുന്നത്ത് സുന്ദരൻ(62) കമുങ്ങുംതോട്ടത്തിൽ ജോൺ (65) എന്നിവരാണ് നേരത്തെ മരണപ്പെട്ടത്.

പരിക്കേറ്റ വാഹനത്തിൻ്റെ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻ, വ്യാപാര സ്ഥാപന ഉടമ ജോമോൻ എന്നിവർ ചികിത്സയിലാണ്

One more person died in an accident in Kuliramuti when a pickup lost control and rammed into a shop

Next TV

Related Stories
ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

Oct 3, 2024 07:58 PM

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം...

Read More >>
താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

Oct 3, 2024 07:25 PM

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക്...

Read More >>
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട;  നാല്  പേരെ പിടികൂടി

Oct 3, 2024 12:18 PM

ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട; നാല് പേരെ പിടികൂടി

ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടി...

Read More >>
വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

Oct 3, 2024 12:10 PM

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ...

Read More >>
ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Oct 3, 2024 11:59 AM

ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജനകീയ പങ്കാളിത്തത്തോടെ കൂടി 2025 മാർച്ച് 30 നോടകം ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി...

Read More >>
കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

Oct 3, 2024 11:54 AM

കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മുഖ്യ അതിഥിയായിരുന്നു. ബാലസഭ വാർഡ് സമിതി പ്രസിഡന്റ് ഫിദൽ തേജ് അദ്ധ്യക്ഷത...

Read More >>
Top Stories










News Roundup