---
title: " ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന്  "
english_title: "Lab Technician Trainee Interview on 26th"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214086/lab-technician-trainee-interview-on-26th"
published_at: "2024-06-22T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676ca05be3ad_0000_ATTACH__.jpg"
keywords: []
---

#  ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന്  

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക് നിയമിക്കുന്നു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക് നിയമിക്കുന്നു.

പ്രായപരിധി: 18-35. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്റ്റൈപെന്‍ഡ് നല്‍കും.

യോഗ്യത: ഡിഎംഎല്‍റ്റി. (ഡിഎംഇ അപ്രൂവ്ഡ്). സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214086/lab-technician-trainee-interview-on-26th)