നടുവണ്ണൂർ : വായനയും എഴുത്തും അനുഭവങ്ങൾ പകർന്ന് പാഠപുസ്തകാ രചനാ സമിതി അംഗം കുട്ടികൾക്കൊപ്പം.
"ഫാത്തിമത്തുരുത്തിലൊന്നു പോകണം രാത്രി വഞ്ചിയിൽ നിലാവു കാണണം" - എന്ന കുരീപ്പുഴ ശ്രീകുമാറിൻ്റെ കവിത ഏഴാം ക്ലാസിലെ കേരള പാഠാവലിയിൽ ഉൾപ്പെടുത്തിയ സാഹചര്യം പാoപുസ്തകരചനാ സമിതി അംഗം ദീപ പി.എം കുട്ടികളോട് പങ്കുവെച്ചത്.
വായന വാരത്തിലെ വ്യത്യസ്ത പരിപാടിയായി. ഒറ്റപ്പെട്ടവരുടെ വേദന പങ്കുവെക്കുന്ന കവിതയ്ക്കൊപ്പം തൻ്റെ എഴുത്തും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കുട്ടികൾക്ക് ഹൃദ്യാനുഭവമായി.
കോട്ടൂർ എ.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ എഴുത്തുകാരോടൊപ്പം എന്ന പരിപാടിയിൽ കുട്ടികളോട് സംവദിക്കുകയായിരുന്നു.
അധ്യാപികയും എഴുത്തുകാരിയുമായ ദീപ. പി.എം. പി.ടി.എ പ്രസിഡൻ്റ് ദിനേശൻ കെ. അധ്യക്ഷത വഹിച്ചു. ദീപ . ബി.ആർ സ്വാഗതവും ജിതേഷ്.എസ് നന്ദിയും പറഞ്ഞു.
Sharing reading and writing experiences A member of the Textbook Writing Committee with the children