ബാലുശ്ശേരി : പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍ യൂണിയന് (ഐആര്‍എംയു) ബാലുശ്ശേരി മേഖല കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.
ബാലുശ്ശേരി മീഡിയ ക്ലബില്‍ നടന്ന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആശയങ്ങള്‍ക്ക് അപ്പുറം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സതയസന്ധമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും രൂപലേഖ പറഞ്ഞു.
രാധാകൃഷ്ണന് ഒള്ളൂര് ചടങ്ങില്‍ അധ്യത വഹിച്ചു. വ്യാപാരി വ്യവാസിയി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെപി സുരേഷ് ബാബു, വ്യാപാരി സമിതി മേഖല സിക്രട്ടറി പി.ആര്. രഘൂത്തമന്, ഐര്എംയു ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുല്ല വാളൂര്‍, ജില്ലാ ട്രഷറര്‍ കെ.ടി.കെ റഷീദ്, ജില്ലാ കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, രഘുനാഥ് പുറ്റാട്, എ.പി. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
രാകേഷ് ഐക്കണ്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷംസീര്‍ ആശാരിക്കല്‍ നന്ദിയും പറഞ്ഞു. മേഖല കമ്മിറ്റി ഭാരവാഹികളായി രാധാകൃഷ്ണന് ഒള്ളൂര് (പ്രസിഡന്റ്) എ.പി. സതിഷ് (വൈസ് പ്രസിഡന്റ്), രാകേഷ് ഐക്കണ്‍ (സെക്രട്ടറി), സി.പി. രജ്ഞിത്ത് (ജോയിന്റ് സെക്രട്ടറി), ഷംസീര്‍ ആശാരിക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
IRMU Balussery Regional Convention and ID Card Distribution