---
title: "കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല "
english_title: "A middle-aged man died after being hit by a train in Koilandi. The person has not been identified"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214198/a-middle-aged-man-died-after-being-hit-by-a-train-in-koilandi-the-person-has-not-been-identified"
published_at: "2024-06-23T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677a0e5697c2_0000_ATTACH__.jpg"
keywords: []
---

# കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല 

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് പുരുഷനാണ്. മരിച്ചയക്കാൾക്ക്‌ ഏകദേശം 50 വയസ് പ്രായം തോന്നിക്കും.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് പുരുഷനാണ്. മരിച്ചയക്കാൾക്ക്‌ ഏകദേശം 50 വയസ് പ്രായം തോന്നിക്കും.

ഇന്ന് പുലർച്ചെ 5 മണിക്ക് ശേഷം ട്രെയിൻതട്ടി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷന്റെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214198/a-middle-aged-man-died-after-being-hit-by-a-train-in-koilandi-the-person-has-not-been-identified)