---
title: "പനായി ജി. എൽ. പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു "
english_title: "Vidyarangam Kala Sahitya Vedi was inaugurated at Panay GLP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215164/vidyarangam-kala-sahitya-vedi-was-inaugurated-at-panay-glp-school"
published_at: "2024-06-26T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c073a04c0c_0000_ATTACH__.jpg"
keywords: []
---

# പനായി ജി. എൽ. പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ബാലുശ്ശേരി : പനായി ജി. എൽ. പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായന വാരാചരണത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശിവദാസൻ എം കെയുടെ അധ്യക്ഷതയിൽ ഭാഷാശ്രീ പുരസ്കാരജേതാവും, ആകാശവാണി ആർടിസുമായ ശശികുമാർ തുരുത്യാട് നിർവഹിച്ചു.

## Article Content

ബാലുശ്ശേരി : പനായി ജി. എൽ. പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായന വാരാചരണത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശിവദാസൻ എം കെയുടെ അധ്യക്ഷതയിൽ ഭാഷാശ്രീ പുരസ്കാരജേതാവും, ആകാശവാണി ആർടിസുമായ ശശികുമാർ തുരുത്യാട് നിർവഹിച്ചു.

പി ടി എ വൈസ് പ്രസിഡന്റ് പ്രശോഭ് കുമാർ പി ടി എ എക്സിക്യു്ട്ടീവ് അംഗം രാജീവ് വി. പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രസ്തുത ചടങ്ങിൽ പ്രധാന അധ്യാപിക ഷീജ ടീച്ചർ സ്വാഗതവും സീനിയർ അസിസന്റ്‌ നിഷാര ടീച്ചർ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215164/vidyarangam-kala-sahitya-vedi-was-inaugurated-at-panay-glp-school)