---
title: "ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized anti-drug awareness class"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215208/organized-anti-drug-awareness-class"
published_at: "2024-06-26T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c313be57c8_0000_ATTACH__.jpg"
keywords: []
---

# ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **വെ**ട്ടി ഒഴിഞ്ഞതോട്ടം എസ് എസ് എം യൂപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വളരെ വിപുലമായി സംഘടിപ്പിച്ചു.

## Article Content

**വെ**ട്ടി ഒഴിഞ്ഞതോട്ടം എസ് എസ് എം യൂപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വളരെ വിപുലമായി സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ് വിമുക്തി കോർഡിനേറ്റർ ഷാജു സി.ജെ (താമരശ്ശേരി എക്സൈസ് ഓഫീസ് ) ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ സന്ദേശ റാലി ഹെഡ്മാസ്റ്റർ നസീഫ് സീ.പി ഫ്ലാഗ് ഓഫ് ചെയ്തു.

പി.ടി.എ പ്രസിഡൻ്റ്  കെ പി നാസർ അദ്ധ്യക്ഷനായ ചടങ്ങിൽ ജാഗ്രതാ സമിതി കൺവീനർ സൽസ കെ ലഹരി വിരുദ്ധ സന്ദേശം കൊടുത്തു. JRC കോർഡിനേറ്റർ രജില ടീച്ചർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215208/organized-anti-drug-awareness-class)