---
title: "പനായി ജിഎൽപി സ്കൂൾ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Panay GLP School celebrated World Anti-Drug Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215222/panay-glp-school-celebrated-world-anti-drug-day"
published_at: "2024-06-26T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c398418741_panai.jpg"
keywords: []
---

# പനായി ജിഎൽപി സ്കൂൾ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **ബാലുശ്ശേരി :** പനായി ജി എൽ പി സ്കൂൾ ജൂൺ 26ന് സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

## Article Content

**ബാലുശ്ശേരി :** പനായി ജി എൽ പി സ്കൂൾ ജൂൺ 26ന് സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കക്കൂർ പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഓഫീസർ ശ്രീ പ്രശോഭ് മൂലാട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ടീച്ചർ സ്വാഗതവും സ്കൂൾ ജാഗ്രത കൺവീനർ പ്രീത ടീച്ചർ നന്ദിയും അറിയിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി എന്നിവയും നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215222/panay-glp-school-celebrated-world-anti-drug-day)