---
title: "എസ്പിഐഎ പേരാമ്പ്ര മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "SPIA elected office bearers for Perambra region"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215227/spia-elected-office-bearers-for-perambra-region"
published_at: "2024-06-26T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c404488788_0000_ATTACH__.jpg"
keywords: []
---

# എസ്പിഐഎ പേരാമ്പ്ര മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **പേരാമ്പ്ര : **സൈൻ പ്രിൻറിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ പേരാമ്പ്ര മേഖല കമ്മറ്റി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര : **സൈൻ പ്രിൻറിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ പേരാമ്പ്ര മേഖല കമ്മറ്റി രൂപീകരിച്ചു.

പേരാമ്പ്ര, മേപ്പയ്യൂർ, നടുവണ്ണൂർ, കൂട്ടാലിട, കൂരാച്ചുണ്ട് എന്നീ യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് പേരാമ്പ്ര.

  കെ.ടി അമ്മദ് പ്രസിഡണ്ട് (കെ.ടി ഫ്ലക്സ്,പേരാമ്പ്ര) , മുഹമ്മദ് വാളൂർ ജനറൽ സെക്രട്ടറി (പ്രിന്റ് ഈസി പേരാമ്പ്ര) , ബിനീഷ് ട്രഷറർ (പിക്സൽ മീഡിയ നടുവണ്ണൂർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു ജില്ലാ സെക്രട്ടറി സാജിദ്, മറ്റു ഭാരവാഹികളായ ഷിംജിത്ത് പിക്സൽ മീഡിയ, അൻസാർ ഓറിയോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ ടി അമ്മദ് അധ്യക്ഷത വഹിച്ചു.ബിനീഷ് പിക്സൽ മീഡിയ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215227/spia-elected-office-bearers-for-perambra-region)