---
title: "അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം മോറിസ് കോളജ് സമുചിതമായി ആചരിച്ചു"
english_title: "International Anti-Drug Day was appropriately observed by Morris College"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215231/international-anti-drug-day-was-appropriately-observed-by-morris-college"
published_at: "2024-06-26T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c4300cbfc8_0000_ATTACH__.jpg"
keywords: []
---

# അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം മോറിസ് കോളജ് സമുചിതമായി ആചരിച്ചു

> **Lead Summary:** **ചെമ്പ്ര : **ചെമ്പ്ര മോറിസ് കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.

## Article Content

**ചെമ്പ്ര : **ചെമ്പ്ര മോറിസ് കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.

പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീ അബ്ദുൽ ഖാദർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ഷമീർ വിഷയമവതരിപ്പിച്ചു.

മോറിസ് കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇബ്രാഹിം നദ്‌വി കൂത്താളി അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ആര്യപ്രിയ എസ്.എം, അമിത എം, ബിൻഷ രാജ്, ഷൈനി മോൾ, ഹസീന എ സന്നിഹിതരായിരുന്നു. ഇമ്മാനുവൽ വി.എസ് സ്വാഗതവും റഹില പി.എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215231/international-anti-drug-day-was-appropriately-observed-by-morris-college)