വിനീതയുടെ ജിവന് നന്മണ്ട സരസ്വതി വിദ്യാമന്ദിരത്തില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സ്‌നേഹനിധി

വിനീതയുടെ ജിവന് നന്മണ്ട സരസ്വതി വിദ്യാമന്ദിരത്തില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സ്‌നേഹനിധി
Jan 19, 2022 12:31 PM | By Balussery Admin

ബാലുശ്ശേരി: കരള്‍ രോഗം ബാധിച്ച് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവുന്ന വിനീതയുടെ ജിവന് നന്മണ്ട സരസ്വതി വിദ്യാമന്ദിരത്തില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സ്‌നേഹനിധി കൈമാറി.

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചക്കാലവീട്ടില്‍ ബേബിയുടെ ഭാര്യ വിനീത (36)യാണ് ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി വിനീത ചികിത്സയിലാണ്.

ഉടനെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ചിലവ് മാത്രം ഈ മാസം 22 ലക്ഷം രൂപ വേണം. ശസ്ത്രക്രിയയും അനുബന്ധചികിയ്ത്സക്കുമായി ആകെ 40 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത്രയൂം ഭാരിച്ച ചികിത്സ ചെലവ് ഈ കുടുംബത്തിന് താങ്ങവുന്നതിലും അപ്പുറമാണ്.

ധനശേഖരാണാര്‍ത്ഥം രുപീകരിച്ച വിനീത ചികിത്സാ സഹായത്തിനായി ഒരു നാട് ഒറ്റ മനസായി യത്‌നിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള പണം ഇല്ലാത്തതിനാല്‍ പാവപ്പെട്ട കുടുംബം വലിയ പ്രയാസത്തിലാണ്.

കൂലി പണിക്ക് പോയാണ് ഇവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ബാലുശ്ശേരി ടൗണിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു വിനീത.ഭര്‍ത്താവ് ബേബി ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഇവരുടെ കുടുംബ ജീവിതം.

ബേബിയുടെ 65 വയസുള്ള അമ്മയും വിദ്യാര്‍ത്ഥികളായ 12 വയസുള്ള മകളും 16 വയസുള്ള മകനും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം. പത്ത് സെന്റ് സ്ഥലത്തെ വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് ഇത്രയും വലിയ തുകയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.

കരള്‍ ദാനമായി ലഭിക്കുമെന്ന പ്രതീക്ഷയും കുടുംബത്തിനുണ്ട്. ഉടനെ വേണ്ടതിനാല്‍ വിനീതയുടെ സഹോദരന്‍ തന്നെ കരള്‍ നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സാമ്പത്തിക പ്രയാസത്തില്‍ നിന്ന് കുടുംബത്തെ രക്ഷിച്ച് ശസ്ത്രക്രിയ നടത്തി വിനീതയെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഒരു നാട് ഏറ്റെടുത്തിരിക്കു കയാണ്. വിനീതയെ സഹായിക്കാന്‍ ജില്ലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിപുലമായ ജനകീയ കൂട്ടായ്മ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

സരസ്വതി വിദ്യാമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാലയ കമ്മിറ്റി പ്രസിഡന്റ് വി.പി. കൃഷ്ണനും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.എ. ശശിയും ചേര്‍ന്ന് സ്‌നേഹനിധി, വിനീത ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബി. അബിന്‍ രാജിന് കൈമാറി. സ്‌കൂള്‍ കമ്മിറ്റി രക്ഷാധികാരി പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സെക്രട്ടറി ഡോ.എസ്. വിക്രമന്‍, പി. സതീഷ് കുമാര്‍, അധ്യാപകരായ കല്പന, പി. പ്രേമ, ദിവ്യ ജിതേഷ് എന്നിവരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

Vineetha's Jeevan Nanmanda Saraswathi Vidyamandir donates one lakh rupees

Next TV

Related Stories
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

Apr 23, 2024 11:03 PM

നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് നിശ്ചിത സ്ഥലം നിശ്ചയിച്ച് ബാലുശേരി പോലിസ്....

Read More >>
എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

Apr 23, 2024 10:44 PM

എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ റോഡ്...

Read More >>
പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

Apr 23, 2024 10:23 PM

പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവാസി...

Read More >>
മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

Apr 23, 2024 12:29 PM

മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

മൂലാട് പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യജ്്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍...

Read More >>
 ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

Apr 22, 2024 10:53 PM

ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിപ്പിക്കാൻ യോഗം...

Read More >>
GCC News