---
title: "പറക്കുന്നത്ത് അംഗനവാടിയിൽ നിന്നും വിരമിച്ച  പി. കെ തങ്കമണിക്ക് യാത്രയയപ്പ് നൽകി "
english_title: " gave farewell to PK Thangamani who retired from Anganwadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/216456/gave-farewell-to-pk-thangamani-who-retired-from-anganwadi"
published_at: "2024-07-01T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66825e2b00092_0000_ATTACH__.jpg"
keywords: []
---

# പറക്കുന്നത്ത് അംഗനവാടിയിൽ നിന്നും വിരമിച്ച  പി. കെ തങ്കമണിക്ക് യാത്രയയപ്പ് നൽകി 

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ ഗ്രാമപഞ്ചായത്ത് പറക്കുന്നത്ത് അംഗനവാടിയിൽ നിന്നും 32 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച സംസ്ഥാന അവാർഡ് ജേതാവ് പി കെ തങ്കമണിക്ക് എ. എൽ. എം. എസ്.സി യും പ്രദേശവാസികളും ചെയ്ത് അംഗനവാടിയിൽ വെച്ച് യാത്രയയപ്പ് നൽകി.

## Article Content

**കോട്ടൂർ : **കോട്ടൂർ ഗ്രാമപഞ്ചായത്ത് പറക്കുന്നത്ത് അംഗനവാടിയിൽ നിന്നും 32 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച സംസ്ഥാന അവാർഡ് ജേതാവ് പി കെ തങ്കമണിക്ക് എ. എൽ. എം. എസ്.സി യും പ്രദേശവാസികളും ചെയ്ത് അംഗനവാടിയിൽ വെച്ച് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് യോഗത്തിൽ പി കെ വിജയൻ അധ്യക്ഷത വഹിച്ചു.

സി. എച്ച് സുരേഷ് (പ്രസിഡന്റ്‌ ), പി വിലാസിനി,മനോഹരൻ കെ.പി, എം.കൃഷ്ണൻ,രുക്മിനി ടീച്ചർ, സി. എച്ച് സുരേന്ദ്രൻ, പി. കെ ഗോപാലൻ, എ. വിനോദ്കുമാർ, പി.ദിവ്യ, കെ. ബാബു, പി. കെ വിനോദ്, പി. കെ സന്തോഷ്‌, എം. ബാലകൃഷ്ണൻ, സി. പി മനോജ്‌, എന്നിവർ സംസാരിച്ചു. പി. കെ തങ്കമണി നന്ദി പ്രകടിപ്പിച്ചു.

കെ .കെ റീന സ്വാഗതവും വർക്കർ ഇ. എം സൗമിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/216456/gave-farewell-to-pk-thangamani-who-retired-from-anganwadi)