കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങുമായി ബസ്സുടമയും തൊഴിലാളികളും

കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങുമായി ബസ്സുടമയും തൊഴിലാളികളും
Jan 19, 2022 07:01 PM | By Balussery Admin

 നടുവണ്ണൂര്‍ : പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങുമായി ബസ്സുടമയും തൊഴിലാളികളും. നടുവണ്ണൂര്‍ - കാവുന്തറ - മേപ്പയൂര്‍ റൂട്ടിലോടുന്ന അച്ചു ബസ്സിന്റെ ബസ്സുടമയും തൊഴിലാളികളുമാണ് പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്ക് സഹായവുമായി രംഗത്തെത്തി മാതൃകയായത്.

പാലിയേറ്റീവ് പ്രവര്‍ത്തകനായ ബസ്സുടമ എന്‍.പി. ഷാജി അന്നത്തെ വരുമാനം പൂര്‍ണ്ണമായും പാലിയേറ്റീവിന് നല്‍കിയും ജീവനക്കാര്‍ തങ്ങളുടെ വേതനം എടുക്കാതെയും സര്‍വ്വീസ് നടത്തിയാണ് ഈ മഹത് കര്‍മ്മത്തില്‍ പങ്കാളിയായത്.

\ബസിന്റെ അന്നത്തെ ഇന്ധന ചെലവുപോലും സ്‌പോണ്‍സര്‍ ഷിപ്പിലൂടെയാണ് കണ്ടെത്തിയത്. പാലിയേറ്റീവ് ദിനത്തിലെ വരുമാനമായ 11,600 രൂപ നടൂവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത സംരംഭമായ നടുവണ്ണൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറി.

പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ടി.സി. സുരേന്ദ്രന്‍ ഏറ്റുവാങ്ങി. പി.കെ. നാരായണന്‍ അധ്യക്ഷനായിരുന്നു. സുധീഷ് ചെറുവത്ത്, സി.എം. നാരായണന്‍, എന്‍. ആലി, എന്‍.പി. ഷാജി എന്നിവര്‍ സംസാരിച്ചു.

Bus owner and workers to support bedridden patients in naduvannur

Next TV

Related Stories
മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

May 24, 2022 02:58 PM

മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന...

Read More >>
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

May 24, 2022 02:31 PM

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക...

Read More >>
കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

May 24, 2022 01:01 PM

കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക്...

Read More >>
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

May 24, 2022 11:40 AM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി ഒന്‍പതാം തരത്തില്‍ നിന്നും...

Read More >>
ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

May 24, 2022 10:49 AM

ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി...

Read More >>
Top Stories