---
title: "സ്വകാര്യ ബസ് മതിലില്‍ ഇടിച്ചു അപകടം; സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Private bus crashes into wall; Several people, including a woman, were injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217070/private-bus-crashes-into-wall-several-people-including-a-woman-were-injured"
published_at: "2024-07-03T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668552b242813_balu.jpg"
keywords: []
---

# സ്വകാര്യ ബസ് മതിലില്‍ ഇടിച്ചു അപകടം; സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** **ബാലുശ്ശേരി **: കോഴിക്കോട് റോഡില്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലില്‍ ഇടിച്ച് അപകടം. കുറുമ്പൊയില്‍-ബാലുശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന ഇത്യാട് ചാനല്‍-2 ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.

## Article Content

**ബാലുശ്ശേരി **: കോഴിക്കോട് റോഡില്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലില്‍ ഇടിച്ച് അപകടം. കുറുമ്പൊയില്‍-ബാലുശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന ഇത്യാട് ചാനല്‍-2 ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.

ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ 10 മണിയോടെയാണ് അപകടം.

കാക്കൂകുഴിയില്‍ അയിഷ മന്‍സില്‍ അബൂബക്കൂറിന്റെ വീടിന്റെ മതിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെങ്ങ്, മാവ് എന്നിവ മുറിഞ്ഞ് വീണു.

മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്. എഎസ്‌ഐ കെ.കെ. ലിനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217070/private-bus-crashes-into-wall-several-people-including-a-woman-were-injured)