---
title: "ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതി; ബാലുശ്ശേരി ബിആര്‍സി തലത്തില്‍ ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ ഒന്നാമതെത്തി "
english_title: "Innovative Schools Project; GHSS Natuvannur topped the Balushery BRC level"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217185/innovative-schools-project-ghss-natuvannur-topped-the-balushery-brc-level"
published_at: "2024-07-04T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66862b7f94567_bl.jpg"
keywords: []
---

# ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതി; ബാലുശ്ശേരി ബിആര്‍സി തലത്തില്‍ ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ ഒന്നാമതെത്തി 

> **Lead Summary:** **ബാലുശ്ശേരി : **സമഗ്ര ശിക്ഷ കേരളം 2023 -24 സ്റ്റാര്‍സ് പദ്ധതി പ്രകാരം പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതിയില്‍ ബാലുശ്ശേരി ബിആര്‍സി തലത്തില്‍ ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ ഒന്നാമതെത്തി.

## Article Content

**ബാലുശ്ശേരി : **സമഗ്ര ശിക്ഷ കേരളം 2023 -24 സ്റ്റാര്‍സ് പദ്ധതി പ്രകാരം പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതിയില്‍ ബാലുശ്ശേരി ബിആര്‍സി തലത്തില്‍ ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ ഒന്നാമതെത്തി.

നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിദ്യാലയങ്ങളെ പ്രചോദിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതി.

നടുവണ്ണൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ തനത് പ്രവര്‍ത്തനമായ ബി സ്മാര്‍ട്ട് എ ഡ്യൂമിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ജീവിത നൈപുണി വികസന പദ്ധതിയിലൂടെയാണ് ഒന്നാമതെത്തിയത്. എട്ട്, ഒന്‍പത്, പത്ത് ക്ലാസിലുള്ള 300 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നു.

ജീവിത നൈപുണികളായ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, സൈക്കോ സോഷ്യല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്, ഹോണ്ടര്‍ പ്രണോര്‍ഷിപ്പ് ഇന്നവേഷന്‍ ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജി എന്നിവയില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നിരവധി ക്ലാസുകള്‍ നല്‍കുന്നു.

ബാലുശ്ശേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ മധുസൂദനന്‍ അധ്യക്ഷ വഹിച്ച ചടങ്ങ് കോഴിക്കോട് എസ്എസ്‌കെ ഡിസ്ട്രിക് പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അഷറഫ് പുതിയ പുറം, പ്രിന്‍സിപ്പല്‍ ശ്യാമിനി, പ്രധാനധ്യാപകന്‍ എന്‍.എം മൂസകോയ, ബി സ്മാര്‍ട്ട് കോഡിനേറ്റര്‍ കെ ബൈജു, രക്ഷാകര്‍ത്താക്കളായ ആനന്ദന്‍ , പ്രദോഷ് വിദ്യാര്‍ത്ഥികളായ ഫത്താഹ് മുഹമ്മദ്, ആദിനാഥ് എന്നിവര്‍ പ്രശസ്തി പത്രവും മൊമെന്റോയും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217185/innovative-schools-project-ghss-natuvannur-topped-the-balushery-brc-level)