---
title: "മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിക്കാവ്‌ സ്വദേശി വിമുക്തഭടന്‍ മരിച്ചു"
english_title: "An ex-serviceman from Kanjikao, who was undergoing treatment after falling from a tree, died"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217361/an-ex-serviceman-from-kanjikao-who-was-undergoing-treatment-after-falling-from-a-tree-died"
published_at: "2024-07-04T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c375d7beb_0000_ATTACH__.jpg"
keywords: []
---

# മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിക്കാവ്‌ സ്വദേശി വിമുക്തഭടന്‍ മരിച്ചു

> **Lead Summary:** **ഉള്ളിയേരി : **മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു.

## Article Content

**ഉള്ളിയേരി : **മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു.

ബാലുശ്ശേരി കാഞ്ഞിക്കാവ് കടുവന്‍ കണ്ടി സ്വദേശി നടുവിലക്കണ്ടി എന്‍.കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്.

ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് ശിഖരങ്ങള്‍ വെട്ടുമ്പോഴായിരുന്നു സംഭവം.

ആദ്യം മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജിലും, പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും ചികില്‍സ നടത്തി വരികയായിരുന്നു.

ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.മരുമകള്‍: ആര്യ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217361/an-ex-serviceman-from-kanjikao-who-was-undergoing-treatment-after-falling-from-a-tree-died)