---
title: " ബാലുശ്ശേരിയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു"
english_title: "KM Sachindev MLA inaugurated the indoor stadium built at Balusherry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217371/km-sachindev-mla-inaugurated-the-indoor-stadium-built-at-balusherry"
published_at: "2024-07-04T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c9c6814e8_SACHIN.jpg"
keywords: []
---

#  ബാലുശ്ശേരിയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി : **കായിക പ്രേമികളെ സാക്ഷിയാക്കി ബാലുശ്ശേരിയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **കായിക പ്രേമികളെ സാക്ഷിയാക്കി ബാലുശ്ശേരിയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടി ചടങ്ങില്‍ മുഖ്യാതിഥിയായി.

മുന്‍മന്ത്രിയും മുപ്പതിലേറെ വര്‍ഷം ബാലുശ്ശേരി എംഎല്‍എയും ആയിരുന്ന എ സി ഷണ്‍മുഖദാസിന്റെ സ്മരണാര്‍ത്ഥമാണ് ബാലുശ്ശേരിയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.

ടി എന്‍ സീമ എംപി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കവാടം നേരത്തെ നിര്‍മ്മിച്ചിരുന്നു.

മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടിയുടെ ആസ്തി വികസന ഫണ്ട് ഒരു കോടി, ഗ്രാമപഞ്ചായത്ത് 40 ലക്ഷം, സംസ്ഥാനസര്‍ക്കാര്‍ 1 കോടി ഇവയെല്ലാം സ്വരൂപിച്ചാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടോട് കൂടിയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം പണിതിട്ടുള്ളത്.

വൈസ് പ്രസിഡന്റ് അസൈനാര്‍ എമ്മച്ചംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ബ്ലോക്ക് അംഗം സബിത ഡി ബി, ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ് അംഗം ഹരീഷ് നന്ദനം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, പി പി രവീന്ദ്രനാഥ്, വി സി വിജയന്‍, അസീസ് ടി എം, ശിവന്‍ പൊന്നാറമ്പത്ത്, മുസ്തഫ ദാരുകല, സുജ ബാലുശ്ശേരി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സായ് കോഴിക്കോട്, എസ്എന്‍ജി കോളജ് ചേളന്നൂരും തമ്മിന്‍ പ്രദര്‍ശന വോളി മല്‍സരവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217371/km-sachindev-mla-inaugurated-the-indoor-stadium-built-at-balusherry)