---
title: "ബാലുശ്ശേരി  പനായി വളവില്‍ കാര്‍ വൈദ്യുതിക്കാലിലിടിച്ച് അപകടം; കാര്‍ യാത്രക്കാരന്  പരിക്ക്"
english_title: "Car passenger injured in Balussery Panai turn due to electric shock"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218004/car-passenger-injured-in-balussery-panai-turn-due-to-electric-shock"
published_at: "2024-07-07T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a2e9bd3050_ACCIDENT.jpg"
keywords: []
---

# ബാലുശ്ശേരി  പനായി വളവില്‍ കാര്‍ വൈദ്യുതിക്കാലിലിടിച്ച് അപകടം; കാര്‍ യാത്രക്കാരന്  പരിക്ക്

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി പനായി വളവില്‍ കാര്‍ വൈദ്യുതിക്കാലിലിടിച്ച് അപകടം കാര്‍ യാത്രക്കാരന് പരിക്ക്.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി പനായി വളവില്‍ കാര്‍ വൈദ്യുതിക്കാലിലിടിച്ച് അപകടം കാര്‍ യാത്രക്കാരന് പരിക്ക്.

മേപ്പയ്യൂര്‍ നരിയംപുറത്ത് സലിനേഷിനാണ് പരിക്കേറ്റത്. ഇയാള്‍ ഇയ്യാട്ടേക്കുള്ള യാത്രക്കിടയില്‍ രാവിലെ 7 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.

ഹൈവെ പോലീസ് എസ്‌ഐ സിപി വിനോദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വൈദ്യുതിക്കാല്‍ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാത്രിയും ഇവിടെ ഗുഡ്‌സ് വാഹനം വൈദ്യുതിക്കാലില്‍ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218004/car-passenger-injured-in-balussery-panai-turn-due-to-electric-shock)