---
title: "വായന പക്ഷാചരണ പരിപാടിയുടെ കൊയിലാണ്ടി താലൂക്ക്തല സമാപനം രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു"
english_title: "Koilandi taluk level finale of reading party program was held at Ramunni Master Library"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218117/koilandi-taluk-level-finale-of-reading-party-program-was-held-at-ramunni-master-library"
published_at: "2024-07-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668aa09d81302_0000_ATTACH__.jpg"
keywords: []
---

# വായന പക്ഷാചരണ പരിപാടിയുടെ കൊയിലാണ്ടി താലൂക്ക്തല സമാപനം രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു

> **Lead Summary:** **നടുവണ്ണൂർ : **പി.എൻ.പണിക്കരുടെ ചരമ വാർഷിക ദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7 വരെ വിവിധ പരിപാടികളോടെ നടത്തിയ വായന പക്ഷാചരണ പരിപാടിയുടെ കൊയിലാണ്ടി താലൂക്ക്തല സമാപനം രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു.

## Article Content

**നടുവണ്ണൂർ : **പി.എൻ.പണിക്കരുടെ ചരമ വാർഷിക ദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7 വരെ വിവിധ പരിപാടികളോടെ നടത്തിയ വായന പക്ഷാചരണ പരിപാടിയുടെ കൊയിലാണ്ടി താലൂക്ക്തല സമാപനം രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

> "ഐ വി.ദാസും . പുതിയ കാല വായനയും " എന്ന വിഷയത്തിൽ മോഹനൻ ചേനോളി പ്രഭാഷണം നടത്തി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി : അംഗം എൻ ആലി എം.എൻ. ദാമോദരൻ എന്നിവർ സംസാരിച്ചു ഗ്രന്ഥാലോകം വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218117/koilandi-taluk-level-finale-of-reading-party-program-was-held-at-ramunni-master-library)